യുവ ജാഗരണ്‍ യാത്രയ്ക്ക് സ്വീകരണം നല്കി
1590523
Wednesday, September 10, 2025 5:45 AM IST
മുക്കം: എയ്ഡ്സ്, ലഹരി ഉപയോഗം എന്നിവയ്ക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാനതല എന്‍എസ്എസ് കാര്യാലയവും കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുവ ജാഗരണ്‍ യാത്രയുടെ കോഴിക്കോട് ജില്ലാതല സ്വീകരണ ഉദ്ഘാടനം ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. സ്വീകരണ ചടങ്ങ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.പി. ലജ്ന അധ്യക്ഷത വഹിച്ചു.
ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സംഗീത കൈമള്‍, നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി.നസീറ, സ്റ്റാഫ് സെക്രട്ടറി എം.ടി. ഫരിദ, എന്‍എസ്എസ് മാവൂര്‍ ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ സില്ലി ബി. കൃഷ്ണന്, എന്‍എസ്എസ് വോളണ്ടിയര്‍ ഇ.പി. ആദിത്യ എന്നിവര്‍ സംസാരിച്ചു.