കേരളോത്സവം സ്വാഗതസംഘം രൂപീകരിച്ചു
1590815
Thursday, September 11, 2025 7:25 AM IST
കൂരാച്ചുണ്ട്: യുവജനക്ഷേമ വകുപ്പും കുരാച്ചുണ്ട് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ഭാഗമായി സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു.
27-ന് അത്ലറ്റിക് മത്സരങ്ങളും, 28ന് ക്രിക്കറ്റ് മത്സരം, ഒക്ടോബർ ഒന്നിന് കലാ വിഭാഗം മത്സരങ്ങളും, രണ്ടിന് കായിക മത്സരങ്ങൾ എന്നിവ നടത്താൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന്റെ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളിലായി സബ് കമ്മിറ്റികളും രൂപീകരിച്ചു.
യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സണ്ണി പുതിയകുന്നേൽ, സിമിലി ബിജു, ഡാർളി എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ സിനി ഷിജോ, ജെസി ജോസഫ്, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടന്റ് അഷറഫ്, വിവിധ പാർട്ടി പ്രതിനിധികളായ നിസാം കക്കയം, എ.സി ഗോപി, ടി.കെ ശിവദാസൻ, എം.വി രാഘവൻ, പ്രധാനാധ്യാപകൻ കെ.സി ബിജു, യുവജന സംഘടന ഭാരവാഹികൾ, വിവിധ ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.