ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം
1590824
Thursday, September 11, 2025 7:31 AM IST
കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ പങ്കാളികളായ പോലീസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ കോൺഗ്രസ് പ്രതിഷേധം തുടരും. ഇത്തരം സമാന സ്വഭാവമുള്ള പോലീസുകാർ ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും ഉണ്ട്. അവർ നിയമപരിധി വിട്ട് പ്രവർത്തിക്കുകയാണെങ്കിൽ നിയമപരമായും അല്ലാതെയും കോൺഗ്രസ് കൈകാര്യം ചെയ്യുമെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.
കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. മുരളീധരൻ തൊറോത്ത് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, വി.ടി. സുരേന്ദ്രൻ, പപ്പൻ മൂടാടി, രജീഷ് വെങ്ങളത്തുക്കണ്ടി, കിഴക്കയിൽ രാമകൃഷ്ണൻ, ഇടത്തിൽ ശിവൻ, ശശി ഊട്ടേരി, അരുൺ മണമൽ തുടങ്ങിയവർ പ്രസംഗിച്ചു
മുക്കം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനമേറ്റ സംഭവത്തിൽ ക്രിമിനലുകളെ സർവീസിൽ നിന്ന് പുറത്താക്കുക എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് പ്രവർത്തകർ മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. മുക്കം, കാരശേരി, കൊടിയത്തൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസുകാരുടെ ഫോട്ടോ പതിച്ച ഫ്ലക്സ് ഉൾപ്പെടെ സ്ഥാപിച്ചായിരുന്നു സമരം.
ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം എം.ടി അഷ്റഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ധീൻ, പി. പ്രേമ ദാസൻ, കെ.ടി മൻസൂർ, അബ്ദു കൊയങ്ങോറൻ, എം.കെ മമ്മദ്, വേണു കല്ലുരുട്ടി, ഒ.കെ ബൈജു, സമാൻ ചാലൂളി, ചന്ദ്രൻ കപ്പിയേടത്ത്, ജംഷിദ് ഒളകര, നിഷാദ് വീച്ചി, രാജു കുന്നത്ത്, എ.എം നൗഷാദ്, മാധവൻ കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.
പേരാമ്പ്ര: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിന് നേരെ നടന്ന ക്രൂര മർദനത്തിൽ പ്രതിഷേധിച്ച് പേരാമ്പ്ര, നൊച്ചാട്, കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണൻ അധ്യക്ഷനായി. രാജൻ മരുതേരി, പി.കെ രാഗേഷ്, വി.വി. ദിനേശൻ, രാജൻ കെ. പുതിയേടത്ത്, പി.എസ്. സുനിൽകുമാർ, പി.എം. പ്രകാശൻ, ഇ.പി. മുഹമ്മദ്, മനോജ് എടാണി, തണ്ടോറ ഉമ്മർ, കെ.സി. രവീന്ദ്രൻ, അശോകൻ മുതുകാട്, റഷീദ് പുറ്റംപൊയിൽ, വി.പി സുരേഷ്, പി.സി കുഞ്ഞമ്മദ്, വി. ആലീസ് മാത്യൂ, മിനി വട്ടക്കണ്ടി എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി: തിരുവമ്പാടി കൂടരഞ്ഞി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷന് മുമ്പിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പ്രതിഷേധ സദസ് ഡിസിസി ജനറൽ സെക്രട്ടറി സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിഷേധ സദസിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് സണ്ണി പെരികലം തറപ്പിൽ, തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ പ്രസംഗിച്ചു.
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനു മുൻപിൽ ചക്കിട്ടപാറ, ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഡിസിസി ജനറൽ സെക്രട്ടറി ഇ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. വി.പി. ഇബ്രാഹിം, കെ.കെ. വിനോദൻ, കെ.എ. ജോസുകുട്ടി, ജെയിംസ് മാത്യു, ജിതേഷ് മുതുകാട്, രവീന്ദ്രൻ പുതുക്കോട്ട്, ബാബു കൂനംതടം, ഗിരിജ ശശി, സത്യൻ കല്ലൂർ, ജോസ് കാരിവേലി എന്നിവർ പ്രസംഗിച്ചു.
താമരശേരി: ജനങ്ങളുടെ സുരക്ഷയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളേണ്ട പോലീസ് ഇന്ന് ജനങ്ങളെ തന്നെ ഭീതിയിലാഴ്ത്തുകയാണെന്ന് കെപിസിസി മെമ്പർ പി.സി ഹബീബ് തമ്പി അഭിപ്രായപ്പെട്ടു.
പോലീസ് സ്റ്റേഷനുകൾ നീതി ലഭിക്കുന്ന ക്ഷേത്രങ്ങളാകേണ്ടിടത്ത് ഭീകരതയുടെ കേന്ദ്രങ്ങളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് താമരശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.സി. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി: കോടഞ്ചേരി, പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ, പുതുപ്പാടി മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ്, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, കെ.എം. പൗലോസ്, സണ്ണി കാപ്പാട്ട് മല, വി.ഡി.ജോസഫ്, ബിജു താന്നിക്കക്കുഴി, സഹീർ എരഞ്ഞോണ, ഷിജു ഐസക്ക്, അന്നകുട്ടി ദേവസ്യ, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.