ഡോ. മനു വി. തോട്ടയ്ക്കാടിന് പുരസ്കാരം
1590516
Wednesday, September 10, 2025 5:41 AM IST
കൂരാച്ചുണ്ട്: യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നല്കി വരുന്ന ജേക്കബ് പടലോടി മെമ്മോറിയല്‍ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ഗവ.എന്‍ജിനിയറിംഗ് കോളജ് സീനിയര്‍ അസിസ്റ്റന്റ് പ്രഫസറും കല്ലാനോട് സ്വദേശിയുമായ ഡോ. മനു വി. തോട്ടയ്ക്കാട് അര്‍ഹനായി.
25 വര്‍ഷമായി വിവിധ എന്‍ജിനിയറിംഗ് കോളജുകളില്‍ അധ്യാപക ജോലി ചെയ്തുവരുന്ന മനു തോട്ടയ്ക്കാട് പുതുതലമുറ ലഹരിയുടെ പിടിയിലകപ്പെടുന്നതിനെതിരേ "കൃഷി ഒരു ലഹരി' എന്ന മുദ്രാവാക്യത്തിലൂന്നി ജില്ലയിലെ അന്‍പതോളം സ്കൂളുകളില്‍ 18000 വൃക്ഷതൈകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ധ്യാപനത്തിന്റെ 25 വര്‍ഷങ്ങള്‍ പിന്നിട്ടത് കണക്കിലെടുത്ത് വിവിധ സ്കൂളുകളിലെ കുട്ടികള്‍ക്ക് 25000 തൈകള്‍ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍ ഈ അധ്യാപകന്. വിവിധ സ്കൂളുകളിലും കോളജുകളിലും മോട്ടിവേഷന്‍ ക്ലാസുകള്‍ക്കും നേതൃത്വം നല്കി വരുന്നുണ്ട്.
5000 ചെണ്ടുമല്ലി തൈകള്‍ കൃഷി ചെയ്ത് ഓണത്തിന് പൂക്കള്‍ സ്കൂളുകളില്‍ വിതരണം ചെയ്ത് ശ്രദ്ധേ നേടിയിരുന്നു. ഈ മാസം അവസാനം കൂരാച്ചുണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.