മൈജിയിൽ ടെക്നോ പോവ സ്ലിം 5ജിയുടെ ഒഫിഷ്യൽ ലോഞ്ച് നടത്തി
1590820
Thursday, September 11, 2025 7:31 AM IST
കോഴിക്കോട്: ടെക്നോ പുറത്തിറക്കുന്ന ലോകത്തിലെ ഏറ്റവും സ്ലിംമെസ്റ്റ് 3ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലേയുള്ള പോവ സ്ലിം 5ജിയുടെ ഒഫീഷൽ ലോഞ്ച് നടന്നു. കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിൽവച്ച് പ്രശസ്ത സിനിമാതാരം ഹണി റോസാണ് ലോഞ്ച് ചെയ്തത്. വളരെ കനം കുറഞ്ഞ രൂപകൽപ്പനയ്ക്കൊപ്പം പ്രവർത്തനക്ഷമതയും സ്റ്റൈലും ഒരുമിക്കുന്ന രീതിയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
വെറും 5.95എംഎമ്മാണ് ടെക്നോ പോവ സ്ലിം 5ജിയുടെ തിക്നെസ് വരുന്നത്. ലോഞ്ചിനോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകളാണ് മൈജിയും ടെക്നോയും കൂടി ഒരുക്കിയിരിക്കുന്നത്. പത്ത് മാസത്തെ തവണ വ്യവസ്ഥയിൽ ടെക്നോ പോവ സ്ലിം 5ജി സ്വന്തമാക്കാവുന്നതാണ്. 30നുള്ളിൽ പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് രണ്ട് വർഷ വാറന്റി ലഭിക്കുന്നു.
ഴയ ഫോണുകൾ ഏറ്റവും മികച്ച വിലയിൽ എക്സ്ചേഞ്ച് ചെയ്ത് മികച്ച ഓണം ഓഫറിൽ പുതിയ ടെക്നോ പോവ സ്ലിം 5ജി വാങ്ങാനുള്ള സ്പെഷൽ അവസരവും മൈജിയിലുണ്ട്. ഫോൺ പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് മൈജിയുടെ ലോയൽറ്റി പോയന്റ് ലഭിക്കുന്നതാണ്. ഈ ലോയൽറ്റി പോയന്റ്സ് ഉപയോഗിച്ച് അഡീഷണൽ പർച്ചേസ് നടത്താം.