പുല്ലൂരാംപാറ സ്കൂളില്‍ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു
1590512
Wednesday, September 10, 2025 5:41 AM IST
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ അധ്യാപകദിനം ആഘോഷിച്ചു. പൂര്‍വ അധ്യാപകരെ ആദരിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ച ചടങ്ങ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി പഞ്ചായത്ത് മെമ്പര്‍മാരായ മേഴ്സി പുളിക്കാട്ട്, ഷൈനി ബെന്നി, സ്കൂള്‍ പ്രധാനാധ്യാപകന് ജോളി ഉണ്ണിയേപ്പിള്ളില്‍, യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് വില്‍സണ്‍ താഴത്തുപറമ്പില്‍, ടി.ടി. കുര്യന്, വി.എസ്. അന്നക്കുട്ടി, റെജി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.