വി.എന്‍. രാധാമണിയെ ആദരിച്ചു
1590520
Wednesday, September 10, 2025 5:45 AM IST
പന്തിരിക്കര: ദീര്‍ഘകാലം ആവടുക്ക എല്‍പി സ്കൂളിലെ അധ്യാപികയായിരുന്ന മണിമന്ദിരത്തില്‍ വി.എന്‍. രാധാമണിയെ പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്‍ഡ് തീയേറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പ്രസിഡന്റ് സി.എം. ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു.
രാധാമണിയെ ചങ്ങരോത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല പൊന്നാട അണിയിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ കെ. ജി. രാമനാരായണന്‍, ഇ. വിജയരാഘവന്, ഷാജന് മാത്യു, ടി. ഇ. പ്രഭാകരന്, വി.പി. ഇബ്രാഹിം, വി.എന്‍. വിജയന് എന്നിവര്‍ പ്രസംഗിച്ചു.