പി.എം. സജിത്കുമാറിന് സംസ്ഥാന അധ്യാപക അവാര്‍ഡ്
1590521
Wednesday, September 10, 2025 5:45 AM IST
പേരാമ്പ്ര: പേരാമ്പ്ര കിഴിഞ്ഞാണ്യം സ്വദേശിയും കണ്ണൂര്‍ ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മലയാളം അധ്യാപകനുമായ പി.എം. സജിത്കുമാറിന് സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ 18 വര്‍ഷമായി ആയിത്തറ മമ്പറത്ത് മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്ന സജിത്കുമാര്‍ എഴുത്തുകാരന്, പ്രഭാഷകന്‍, സാംസ്കാരിക പ്രവര്ത്തകന് എന്നീ നിലകളില്‍ സജീവ സാന്നിധ്യമാണ്.
തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ മാങ്ങാട്ടിടം പഞ്ചായത്ത് കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരുന്നു. പാഠ പുസ്തക രചനാ സമിതി അംഗം, കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെല്‍ അധ്യാപകന്, മലയാളം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന അധ്യാപക സാഹിത്യ അവാര്‍ഡ് നാല് തവണ ലഭിച്ചതുള്‍പ്പെടെ കവിത, നാടകം, ലേഖനം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: പി.ടി. സജിത. മക്കള്‍: ശ്രാവണ ജ്യോത്സന, സ്നിഗ്ധ് കല്‍ഹാര്‍.