കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന് മരണമടഞ്ഞു
1590850
Thursday, September 11, 2025 10:12 PM IST
കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്നടയാത്രക്കാരന് മരിച്ചു.
ഫറോക്ക് ചുങ്കം എട്ടേനാല് കുന്നത്തുമോട്ടയില് താമസിക്കുന്ന പരേതനായ ചെറുവണ്ണൂര്‍ പുതുക്കടി അലവിയുടെ മകന് മുഹമ്മദ് കോയ എന്ന ബിച്ചാപ്പു (70) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7.20ന് ചുങ്കം എട്ടേനാലില്‍ സീബ്രാ ലൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: സിദ്ദിഖ്, മുഹമ്മദ് ഫൈസല്‍, അബ്ദുല്‍ സലീം. മരുമക്കള്‍: ഹസ്ന, ആയിഷ ഫസീന, ആയിഷ സിനു, സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് (റിയാദ്), ഖദീജ, നബീസ, പരേതനായ ഹസന് കോയ.