കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
1590329
Tuesday, September 9, 2025 10:19 PM IST
പേരാമ്പ്ര: കാര്‍ മരത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുറമേരിയിലെ പരേതനായ കൊല്ലറത്ത് ശ്രീധരന്റെ ഭാര്യ റീന (52)ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരക്കാണ് പേരാമ്പ്ര കൈതക്കലില്‍ അപകടം സംഭവിച്ചത്.
മെഡിക്കല്‍ കോളജില്‍ നിന്ന് ഭര്‍ത്താവ് ശ്രീധരന്റെ മൃതദേഹവുമായി ആംബുലന്‍സിനൊപ്പം കാറില്‍ പുറമേരിയിലേക്ക് വരുന്നതിനിടെ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മകന് രജിനും (26) അപകടത്തില്‍ പരിക്കേറ്റിരുന്നു. കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു.
റീനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിതാവ്: പരേതനായ കേളപ്പന്. മാതാവ്: മാത നടുവിലക്കണ്ടി (വില്യാപ്പള്ളി). മറ്റുമക്കള്‍: ജിബിന്‍, ജിതിന്.മരുമകള്‍: ഹര്‍ഷ. സഹോദരങ്ങള്‍: പൊക്കന്‍, രാജന്, ബാബു, നാരായണി, ശാരദ, ജാനു, ലീല.