പോലീസ് അതിക്രമം: എഎസ്പിയെ സസ്പെന്‍ഡ് ചെയ്യണമെന്ന്
1590515
Wednesday, September 10, 2025 5:41 AM IST
കോഴിക്കോട്: കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിനെ മര്‍ദിച്ച അഡീഷണല്‍ എസ്പി ബിജുരാജിനെ സസ്പെൻഡ് ചെയ്ത് വിശദമായി അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.
ഇത് അന്നുതന്നെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ബിജുരാജ്, റൂറല്‍ എസ്ഐ കെ.വി. ബൈജു എന്നിവര്‍ക്കെതിരേ നടപടി വേണമെന്ന് ഡിസിസി അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു. നിരപരാധികളായ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് പോലീസ് തല്ലിച്ചതച്ചത്.
പ്രവര്‍ത്തകരെ മര്‍ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ കേസ് നടക്കുന്നുണ്ട്. ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമ-രാഷ്ട്രീയ പോരാട്ടങ്ങള്‍ ശക്തമാക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.