മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് യുകെയിൽ രണ്ട് ഷോറൂമുകള്‍ തുറന്നു
1590821
Thursday, September 11, 2025 7:31 AM IST
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് യുകെയിലെ ബ്രാന്‍ഡിന്റെ സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് ബര്‍മിംഗ്ഹാമിലും സൗത്താളിലും പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു. അന്താരാഷ്ട്ര ജ്വല്ലറി വിപണിയില്‍ ബ്രാന്‍ഡിന്റെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുന്ന പുതിയ ഷോറൂമുകള്‍ പ്രശസ്ത ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.
ആയിരക്കണക്കിനാളുകളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. 5,700ലേറെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബര്‍മിംഗ്ഹാം ഷോറൂം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ യുകെയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റാണ്.
ബര്‍മിംഗ്ഹാം ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ബര്‍മിംഗ്ഹാം ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ സഫര്‍ ഇഖ്ബാല്‍ എംബിഇ, ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വെങ്കിടാചലം മുരുകന്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍, സമൂഹ നേതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
സൗത്താള്‍ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ഈലിംഗ് മേയര്‍ കൗണ്‍സിലര്‍ ആന്റണി കെല്ലി, ഈലിംഗ് സൗത്താള്‍ എംപി ഡീഡ്രെ കോസ്റ്റിഗന്‍, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍, സമൂഹ നേതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.