"ബ്രിട്ടീഷ് ഭരണം മാറിയിട്ടും ലോക്കപ്പ് മര്‍ദനം മാറിയില്ല'
1590518
Wednesday, September 10, 2025 5:41 AM IST
കോഴിക്കോട്: നമ്മുടെ നാട്ടിലെ ജയിലുകളിലെയും ലോക്കപ്പുകളിലെയും ക്രൂരതയും മര്‍ദനരീതികളും ബ്രിട്ടീഷ് ഭരണകാലത്തില്‍നിന്ന് കാര്യമായി മാറിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് എഴുത്തുകാരന് ചന്ദ്രശേഖരന് തിക്കോടി പറഞ്ഞു.
ലോക സാക്ഷരത ദിനത്തോട് അനുബന്ധിച്ച് എ. സുജനപാല്‍ ലൈബ്രറി ആൻഡ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിൽ വി.എ. കേശവന് നായര്‍ എഴുതിയ "ഇരുമ്പഴിക്കുള്ളില്‍' എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പുസ്തകാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന് പൂല്ക്കന്, ബീന പൂവ്വത്തില്‍, മോഹനന് പുതിയോട്ടില്‍, കാവില്‍ പി. മാധവന്, സാബു കീഴരിയൂര്‍, പി.ടി. ധര്‍മ്മരാജ് തുടങ്ങിയവര്‍ സംസാരിച്ചു.