കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ
1591031
Friday, September 12, 2025 5:12 AM IST
കൊയിലാണ്ടി: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ. അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു. പ്രതിദിനം 5000 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ ഇതിനായി പ്രവർത്തകർ അഭയം സ്കൂളിലേക്ക് കൈമാറി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അഭയം ഓഡിറ്റോറിയത്തിൽ നടന്നു.
പന്തലായി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.കെ.കെ. മാരാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുസ്തഫ ഒലീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ മുഖ്യ പ്രഭാഷണം നടത്തി.