ദേശീയ ഭക്ഷ്യഭദ്രതാ നിയമം: അവലോകന യോഗം ചേര്‍ന്നു
1590524
Wednesday, September 10, 2025 5:47 AM IST
കോഴിക്കോട്: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം ജില്ലയില്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ ഭക്ഷ്യ കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ നല്കാന് നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച ചെയര്‍പേഴ്സണ്‍, പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്കി. എന്‍എഫ്എസ്എ പ്രകാരം വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കിവരുന്ന പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു.
പദ്ധതി നിര്‍വഹണം സംബന്ധിച്ച പരാതികളൊന്നും നിലവിലില്ലെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി. സുരേഷ് അധ്യക്ഷത വഹിച്ചു. പൊതുവിതരണം, പൊതു വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവര്‍ഗ വികസനം, കുടുംബശ്രീ മിഷന് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.