ഓണാഘോഷം സംഘടിപ്പിച്ചു
1590517
Wednesday, September 10, 2025 5:41 AM IST
താമരശേരി: കല്ലുള്ളതോട് നാട്ടൊരുമ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഗൃഹാങ്കണ പൂക്കളമത്സരവും സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. പ്രശസ്ത സിനിമാ ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഡോ. കെ. ഇന്ദു, സംവിധായകന് ശ്രുതില്‍ മാത്യു എന്നിവരെ ആദരിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം വി.പി.സുരജ, സി.പി നിസാര്‍, ജോര്‍ജ് ഇലവുങ്കല്‍, മജീദ് മൗലവി, എം. ദിപീഷ്, പി.പി. ബിനു, അഖില്‍ മലയില്‍, കെ.എം.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കൂടരഞ്ഞി: ഓണാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയും വിവിധ മത്സരങ്ങളും നടത്തി. പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പില്‍, സെക്രട്ടറി സ്റ്റാലിന് എന്നിവര്‍ നേതൃത്വം നല്കി.