എംഡിഎംഎയുമായി യുവാവ് പിടിയിൽ
1591022
Friday, September 12, 2025 5:06 AM IST
മേപ്പയ്യൂർ: മേപ്പയ്യൂരിൽ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി. നടുവണ്ണൂർ കാവിൽ സ്വദേശി അമ്മിചെത്ത് എ. നിസാമിനെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
മേപ്പയ്യൂർ വിശ്വഭാരതി കോളജ് ജംഗ്ഷനു സമീപത്തു വച്ച് വാഹന പരിശോധനയ്ക്കിടെ മേപ്പയൂർ സബ് ഇൻസ്പെക്ടർ ഗിരീഷ് കുമാറും കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയുടെ സ്പെഷ്യൽ ടീമും ചേർന്ന് കെഎൽ 11 ബിഎച്ച് 8396 രജിസ്ട്രേഷൻ നമ്പർ കാറിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.