കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
1538288
Monday, March 31, 2025 5:32 AM IST
കൊയിലാണ്ടി: കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. 45 കോൽ നീളമുള്ള മുളയിൽ 21 മുഴം കൊടിയാണ് അമ്മേ ശരണം വിളികളോടെയുള്ള ഭക്തിയുടെ നിറവിൽ കെടിയേറ്റിയത്.
രാവിലെ മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം പുണ്യാഹം നടത്തിയശേഷമായിരുന്നു കൊടിയേറ്റം. ചടങ്ങിൽ പിഷാരികാവിലമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാൻ നാനാതുറകളിൽപ്പെട്ട ഭക്തജനങ്ങൾ എത്തിച്ചേർന്നു.