ചെമ്പനോട സെന്റ് ജോസഫ്സ് എച്ച്എസ് ജൂബിലിക്ക് ഇന്ന് തുടക്കം
1538637
Tuesday, April 1, 2025 7:13 AM IST
പേരാമ്പ്ര: ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ സുവര്‍ണ്ണ ജൂബിലിക്ക് ഇന്ന് തുടക്കം കുറിക്കും. വൈകുന്നേരം ആറിന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. കോര്‍പറേറ്റ് മാനേജര്‍ ഫാ.ജോസഫ് വര്‍ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിക്കും.
സ്കൂള്‍ മാനേജര്‍ ഫാ. ഡൊമിനിക് മുട്ടത്തു കുടിയില്‍ ലോഗോ പ്രകാശനം ചെയ്യും. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രധാനാധ്യാപകനായ കെ.എം. രാജു, ജനപ്രതിനിധികളായ കെ.എ.
ജോസ് കുട്ടി, ലൈസ ജോര്‍ജ് തുടങ്ങിവര്‍ നേതൃത്വം നല്‍കും. 1976 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം അനേകായിരങ്ങള്‍ക്ക് അക്ഷരവെളിച്ചം നല്‍കിയാണ് 50 വര്‍ഷങ്ങള്‍ പിന്നിടുന്നത്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും മുമ്പില്‍ നില്ക്കുന്ന വിദ്യാലയമാണിത്.