സിനിമയെ മുറിച്ചുകീറുന്നത് അംഗീകരിക്കാനാകില്ല: അനേക് തോണിപ്പാറ
1538643
Tuesday, April 1, 2025 7:13 AM IST
കോഴിക്കോട്: എമ്പുരാന് ചലിച്ചിത്രത്തിലെ 17 രംഗങ്ങള്‍ കട്ട് ചെയ്യുന്ന നടപടി കലാകാരന്മാരുടേയും ആസ്വാദകരുടേയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കെഎസ്സി (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അനേക് തോണിപ്പാറ.സിനിമ ഒരു കലയാണ്, അത് ഒരുക്കുന്നവര്‍ക്ക് സംവേദന സ്വാതന്ത്ര്യവും സൃഷ്ടിസ്വാതന്ത്ര്യവും വേണം. ഒരു പ്രാധാന്യമുള്ള സിനിമയെ ഇത്തരത്തില്‍ മുറിച്ചുകീറുന്നത് അംഗീകരിക്കാനാകില്ല.
സംഘപരിവാര്‍ നിര്‍ദേശങ്ങള്‍ക്കും സെന്‍സറിംഗിനും അടിമപ്പെടാനുള്ളതല്ല ഒരു കലാകാരന്റെ സ്വാതന്ത്ര്യം. ഇപ്പോള്‍ സിനിമകളെ ലക്ഷ്യമാക്കി നടക്കുന്ന സെന്‍സര്‍ നടപടികള്‍ ചിലവ്യക്തികളുടെയോ, രാഷ്ട്രീയ സംഘടനകളുടേയോ ആവശ്യപ്രകാരം മുന്നോട്ടുപോവുന്നത് പേടി ജനിപ്പിക്കുന്നതാണ്. സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് ചലച്ചിത്ര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്.
എന്തും വിലക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. ഈ അവസ്ഥ അതിജീവിക്കേണ്ടത് പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും ഒരുമിച്ചായിരിക്കണം. നമ്മുടെ സിനിമകളുടെ ഉള്ളടക്കത്തില്‍ രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ കടന്നുവരുന്ന സാഹചര്യം അതീവ ഗൗരവമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.