മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1538136
Sunday, March 30, 2025 11:58 PM IST
താമരശേരി: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പായത്തോട് മിച്ചഭൂമി നാലാംപ്ലോട്ടിൽ താമസിക്കുന്ന ചാന്ദിരത്തിൽ ജിതിൻ (ലാലു-33 ) ആണ് മരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ: ജിബിന. മക്കൾ: നിവേദ്യ, നൈശാൽ. പിതാവ്: രാജേന്ദ്രൻ. മാതാവ്: ഉഷ.