വയോധികനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
1538134
Sunday, March 30, 2025 11:58 PM IST
പേരാമ്പ്ര: വയോധികനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടാലിട സ്വദേശിയും കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ വടക്കേ കൊഴക്കോട്ട് വിശ്വനാഥ (61)നെയാണ് പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ റിട്ടയർമെന്റ് പാർട്ടിക്ക് പോകുകയാണെന്നും പറഞ്ഞ് ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം രാത്രി വൈകിയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും പേരാമ്പ്ര പോലീസും നടത്തിയ അന്വേഷണത്തെ തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കെഎസ്ഇബി തൊട്ടിൽപ്പാലം സെക്ഷനിൽ നിന്നും 2020ൽ ആണ് ഓവർസിയർ ആയി വിരമിച്ചത്. ഭാര്യ: ലത. മക്കൾ: ആനന്ദ് വിശ്വനാഥ് (അധ്യാപകൻ, സിബി എച്ച്എസ്എസ് വള്ളികുന്ന്), അഭിനന്ദ് വിശ്വനാഥ്. സഹോദരങ്ങൾ: പ്രഭാകരൻ, ഇന്ദിര, സുഭാഷിണി (എടച്ചേരി), പരേതനായ ദിനകരൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.