ലഹരിവ്യാപനത്തിനെതിരേ പ്രതിഷേധ സദസ്
1537852
Sunday, March 30, 2025 5:20 AM IST
കോഴിക്കോട് :ലഹരിവ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിന്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറ ഡിഡിഇ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് പെൻഷനേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ജയഭാനു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വിജയൻ ചക്കാലക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് വി. മോഹനൻ ,ജില്ലാ സെക്രട്ടറി ശ്യാമ പ്രസാദ് എന്നിവർ പ്രസംഗിച്ചു.