ബസിനു പിറകിൽ കാറിടിച്ചു
1537857
Sunday, March 30, 2025 5:20 AM IST
കൊയിലാണ്ടി: ബസിന് പിറകിൽ കാർ ഇടിച്ച് അപകടം. ഇന്നലെ 11:30 ഓടെ കൊല്ലം ആനക്കുളം ജംഗ്ഷനിലാണ് അപകടം.
കോഴിക്കോട് പോകുന്ന ബസ് ബ്രേക്ക് ഇട്ടപ്പോൾ പുറകിൽ വന്ന വാഗണർ കാർ ഇടിക്കുകയായിരുന്നു. ബസിനു പുറകിലെ ലാഡറിന്റെ ഭാഗം കാറിന്റെ ബോണറ്റിൽ കുടുങ്ങുകയും വാഹനങ്ങൾ വേർപെടുത്താൻ പറ്റാതെ വരികയും ചെയ്തു.
തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലാഡർ കട്ട് ചെയ്ത് വാഹനങ്ങളെ വേർപെടുത്തുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.