കേരളാ കോൺഗ്രസ് -എം മണ്ഡലം കമ്മിറ്റികൾ ലയിപ്പിക്കും
1538281
Monday, March 31, 2025 5:30 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ കേരളാ കോൺഗ്രസ് -എം പാർട്ടിയുടെ രണ്ട് മണ്ഡലം കമ്മിറ്റികളിൽ കല്ലാനോട് മണ്ഡലം കമ്മിറ്റി കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയിൽ ലയിപ്പിച്ച് ഒരു മണ്ഡലമാക്കാൻ തീരുമാനിച്ചതായി ജില്ലാ ജനറൽ സെക്രട്ടറി കെ.എം. പോൾസൺ അറിയിച്ചു.
കല്ലാനോട് മണ്ഡലം കമ്മിറ്റി നൽകിയ രാജി സ്വീകരിച്ചതായും പാർട്ടിയുടെ കൈവശം കല്ലാനോടുള്ള സകലവിധ സ്വത്തുക്കളും വസ്തുക്കളും കൈകാര്യം ചെയ്യാൻ ജില്ലാ സെക്രട്ടറി ജോസഫ് വെട്ടുകല്ലേൽ, നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവ്വത്തിങ്കൽ എന്നിവരെ ചുമതലപ്പെടുത്തിയതായും പോൾസൺ അറിയിച്ചു.