ഈദ്ഗാഹില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ
1538645
Tuesday, April 1, 2025 7:13 AM IST
കോഴിക്കോട്: ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിവിധ മഹല്ലുകളില്‍ കെഎന്‍എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.
സംസ്ഥാനതല ഉദ്ഘാടനം ചാലിയം ഇമ്പിച്ചിഹാജി സ്കൂള്‍ ഗ്രൗണ്ടിലെ ഈദ് ഗാഹില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പ്രതിജ്ഞക്ക് നേതൃത്വം നല്കി നിര്‍വഹിച്ചു. ലഹരി എന്ന മഹാവിപത്തിനെതിരേ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് പേര് അണിചേര്‍ന്നു. നിസാര്‍ ഒളവണ്ണ, പിബിഐ മുഹമ്മദ് അഷ്റഫ്, പി.കെ. അന്‍വര്‍ സാദത്ത്, ഷബീര്‍ തിരുത്തിയാട്, എം.സി. മുഹമ്മദലി, എം. അബ്ദുല്‍ കലാം, ഇ. അബ്ദുറസാഖ് എന്നിവര്‍ നേതൃത്വം നല്കി.