ബോധവത്കരണ സെമിനാർ നടത്തി
1538285
Monday, March 31, 2025 5:31 AM IST
കോടഞ്ചേരി: കേരളത്തിൽ വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരേ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആയിരം സ്ഥലത്ത് ജനകീയ പ്രതിരോധ സദസ് നടത്തി. ഇതിന്റെ ഭാഗമായി കോടഞ്ചേരി പാരീഷ് ഹാളിൽ സൺഡേ സ്കൂളുമായി സഹകരിച്ചു നടത്തിയ സെമിനാർ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ എച്ച്എം ഷിജു എം. ജോസ് അധ്യക്ഷത വഹിച്ചു.
താമരശേരി സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.ജി. ഷാജു ഇരുന്നൂറോളം വരുന്ന സൺഡേ സ്കൂൾ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു. കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിതിൻ ആനിക്കാട്, ഫാ. ജിയോ കടുകൻമാക്കൽ, ബിബിൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു.