കോർപറേഷൻ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി
1537859
Sunday, March 30, 2025 5:26 AM IST
കോഴിക്കോട്: കോർപറേഷൻ ഇനി മാലിന്യമുക്തം. മാലിന്യ മുക്ത പ്രഖ്യാപനം കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
ചടങ്ങിൽ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് കോർപറേഷൻ കൈവരിച്ച നേട്ടമെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ്മയുടെ മികവുറ്റ ഉദാഹരണമാണ്.
സംസ്ഥാനത്താകെ അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ കോർപറേഷന്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ ബീന ഫിലിപ്പ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അഹമ്മദ് ദേവർകോവിൽ എംഎൽഎ,
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഒ.പി. ഷിജിന, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ, തുടങ്ങിയവർ പ്രസംഗിച്ചു.