റംസാൻ സംഗമവും പെരുന്നാൾ കിറ്റ് വിതരണവും
1537862
Sunday, March 30, 2025 5:26 AM IST
താമരശേരി: അമ്പലക്കണ്ടി ടൗൺ മുസ്ലിം ലീഗ് റംസാൻ സംഗമവും പെരുന്നാൾ കിറ്റ് വിതരണവും പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഗ്രാമത്തിലെ 650 കുടുംബങ്ങൾക്കാണ് പെരുന്നാൾ കിറ്റുകൾ നൽകിയത്. താജുദ്ദീൻ മദ്റസയിൽ നടന്ന സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു.
ടൗൺ പ്രസിഡന്റ് വി.സി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. ഓമശേരി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പ്രതിഭകളെ പരിചയപ്പെടുത്തി.
പി.വി. മൂസ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി യു.കെ. ഹുസൈൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.