ചെമ്പനോട ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം
1537856
Sunday, March 30, 2025 5:20 AM IST
കൂരാച്ചുണ്ട്: ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ പത്ത് മാസങ്ങൾ നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുമെന്ന് ജൂബിലി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഏപ്രിൽ ഒന്നിന് വൈകിട്ട് ആറിന് നടക്കുന്ന പരിപാടി താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം നിർവഹിക്കും. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ, കെ.എ. ജോസുകുട്ടി, കെ.എം രാജു, ആവള ഹമീദ്, ജയേഷ് ചെമ്പനോട, ഡെന്നീസ് വി. ഫ്രാൻസീസ്, പിടിഎ പ്രസിഡന്റ് ഡോണു ജോൺ എന്നിവർ പങ്കെടുത്തു