കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്ത ു
1537861
Sunday, March 30, 2025 5:26 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ 45 ഗുണഭോക്താക്കൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. ടാങ്കുകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിബി ചിരണ്ടായത്ത്, സൂസൻ വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ഷാജി മുട്ടത്ത്, വനജ വിജയൻ, റിയാനസ് സുബൈർ, ലിസി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി സീനത്ത്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥ അനിതാകുമാരി എന്നിവർ സംബന്ധിച്ചു.