ലഹരിക്കെതിരേ ജനകീയ പ്രതിരോധ സദസുമായി കല്ലാനോട് എകെസിസി
1538279
Monday, March 31, 2025 5:30 AM IST
കൂരാച്ചുണ്ട്: വളർന്നു വരുന്ന യുവ ജനതയെ വഴിതെറ്റിച്ച് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സർഗാത്മക ശേഷികളും അപകടത്തിലാക്കുന്ന മയക്കുമരുന്നെന്ന സാമൂഹ്യ വിപത്തിനെതിരേ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധം തീർക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റ് ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് നരിക്കുഴി ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
ജോൺസൺ മാളിയേക്കൽ, നിമ്മി പൊതിയിട്ടേൽ, ലൗലി തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.