കടൽ മണൽ ഖനനം കുത്തകകളെ സഹായിക്കാന്‍: കേരളാ കോൺഗ്രസ് -എം
1537851
Sunday, March 30, 2025 5:20 AM IST
കോഴിക്കോട്: കേരളത്തിന്റെ കടലോരങ്ങളിൽ40 മീറ്റർ ആഴത്തിൽ മണൽ ഖനനം ചെയ്യുവാൻ അനുമതി കൊടുത്ത കേന്ദ്രസർക്കാൻ വൻ കുത്തകകൾക്ക് വേണ്ടി തീരദേശ വാസികളെ കുടിയൊഴിപ്പിക്കാനുള്ള മരണ വാറന്റ് നൽകിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ്-എം ജില്ലാ കമ്മിറ്റി ആരോപിച്ചു.
10 ലക്ഷത്തോളം മത്സ്യ തൊഴിലാളിലെ നേരിട്ടും അത്രത്തോളം പേരെ പരോക്ഷമായും ബാധിക്കുന്ന ഈ നടപടിയിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും യോഗം പ്രമേയം വഴി ആവശ്യപ്പെട്ടു.തിരുനക്കര മൈതാനിയിൽ നടക്കുന്ന . കെ.എം മാണി സ്മൃതി സംഗമത്തിൽ ജില്ലയിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ടി.എം .ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. പോൾസൺ, ജോസഫ് വെട്ടുകല്ലേൽ, വിനോദ് കിഴക്കയിൽ, സുരേന്ദ്രൻ പാലേരി, റോയി മുരിക്കോലിൽ,റുഖിയ ബീവി, ജിമ്മി ജോർജ്, റീത്താ ജസ്റ്റിൻ എം.ടി. രാഘവൻ , ബേബി പൂവത്തിങ്കൽ, അബ്ദുൾ റഷീദ്, ജോജോ വര്‍ഗീസ്, മനോജ് പാലേരി എന്നിവർ പ്രസംഗിച്ചു.