ഭയപ്പെടുത്തി ആവിഷ്കാരം തടയുന്നു: യുവകലാസാഹിതി
1538644
Tuesday, April 1, 2025 7:13 AM IST
കോഴിക്കോട്: ആവിഷ്കാര സ്വാതന്ത്ര്യം കലാകാരന്റെ മൗലീകാവകാശമാണെന്നും ഏതെങ്കിലും തരത്തിലുമുള്ള സമ്മര്‍ദം കൊണ്ട് അത് ഇല്ലാതാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും യുവകലാസാഹിതി.
എമ്പുരാന് സിനിമയുടെ ഭാഗങ്ങള്‍ നിര്‍മാതാക്കള്‍ സ്വയം നീക്കുകയാണെന്നത് ഭാഗിക സത്യം മാത്രമാണ്. ഭരണകൂട ഭീകരത നടപ്പാക്കുന്ന കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികളെയും സംഘപരിവാറിന്റെയും ആക്രമണത്തെയും ഭയന്നാണ് അവരത് ചെയ്യുന്നത്. സിനിമകളിലൂടെയുള്ള രാഷ്ട്രീയ- സാമൂഹിക-ചരിത്രവിമര്ശനങ്ങള് ഇന്ത്യയില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ഭീതിയുടെ അന്തരീക്ഷമാണിത്.
ഇതിനെതിരേ സമൂഹം പ്രതികരിക്കണം. കലാകാരന്മാര് ഭീഷണിക്ക് വഴങ്ങാതെ അവരുടെ സര്ഗസ്വാന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.