പുസ്തക ചര്‍ച്ച നടത്തി
1538636
Tuesday, April 1, 2025 7:13 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2024-25 വര്‍ഷത്തെ ജില്ലാ പദ്ധതിയുെട ഭാഗമായി എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവര് സ്മാരക വായനശാലയില്‍ അഖില്‍ പി. ധര്‍മജന്റെ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലിനെ ആസ്പദമാക്കി ചര്‍ച്ച നടത്തി. സാഹിത്യകാരന് കെ.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
എം.വി. സുരേഷ്ബാബു, ഗോപിക, ഗിരീഷ്, ഉണ്ണികൃഷ്ണന് പുല്‍ക്കല്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. വായനശാലാ പ്രസിഡന്റ് പി.എസ്. വിപിന്‍ അധ്യക്ഷത വഹിച്ചു. മേഖലാ കസമിതി കണ്‍വീനര്‍ കെ. ശൈലേഷ്, സി. സുരേന്ദ്രന്, വിബിന് ഇല്ലത്ത്, ഒ. സുഗുണന്, കെ.കെ. പുഷ്പരാജ്, പി.എ. ജയചന്ദ്രന്, കെ. ലൈല, ഐ. റീജ എന്നിവര്‍ പ്രസംഗിച്ചു.
പുസ്തക ചര്‍ച്ച നടത്തി
കൂരാച്ചുണ്ട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് ജവഹര്‍ മെമ്മോറിയല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ രചിച്ച കാലം എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചര്‍ച്ച നടത്തി.
ബാലുശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ആന്റണി തേനംമാക്കല്‍ അധ്യക്ഷത വഹിച്ചു.
ഗ്രേസി മോള് നേതൃത്വം നല്കി. റോസമ്മ നെടിയപാലക്കല്‍, ജോര്‍ജ് ചിരട്ടവയലില്‍, ജോര്‍ജ് വള്ളിക്കാട്ടില്‍, ജോസഫ് എളബ്ളാശേരി, ടോമി മഠത്തിനാല്‍, ജോസ് കാരക്കട, തോമസ് തുണ്ടിയില്‍, ലീലാമ്മ ജോസ് എന്നിവര്‍ പ്രസംഗിച്ചു.