മഞ്ഞക്കുന്നിന് ആശ്വാസമായി അപ്പസ്തോലിക് കാര്‍മല്‍ സിസ്റ്റേഴ്സ്
1538265
Monday, March 31, 2025 5:08 AM IST
വിലങ്ങാട്: മഞ്ഞക്കുന്ന് പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് ആശ്വാസമായി അപ്പസ്തോലിക് കാര്‍മല്‍ സിസ്റ്റേഴ്സിന്റെ സഹായം. തെരഞ്ഞെടുക്കപ്പെട്ട വീട്ടുകാര്‍ക്കാണ് നിശ്ചിത തുക വീതം സഹായം നല്‍കിയത്.
അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ സതേണ്‍ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസീന എസി സഹായധന വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ടിന്‍സ് മറ്റപ്പിള്ളി, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര,
പ്രോജക്ട് ഓഫീസര്‍ മി. ആല്ബിന് നെല്ലംകുഴിയില്‍, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ ജോവിറ്റ, സിസ്റ്റര്‍ ഷീന, സിസ്റ്റര്‍ മരിയന്‍, സിസ്റ്റര്‍ റസ്സി അലക്സ്, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ മിനിഷ, സിസ്റ്റര്‍ ജോസഫൈന് എന്നിവര്‍ പങ്കെടുത്തു.
വിലങ്ങാട്, മഞ്ഞക്കുന്ന് പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തുടര്‍ന്നും സഹായം നല്‍കുമെന്ന് പ്രൊവിന്‍ഷല്‍ ഉറപ്പ് നല്കി.
അപ്പസ്തോലിക് കാര്‍മലേറ്റ് സിസ്റ്റേഴ്സിന്റെ സ്കൂള്‍, കോളജ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിലങ്ങാട് ദുരിതബാധിത മേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കാന് തീരുമാനിച്ചതായും പ്രൊവിന്‍ഷല്‍ അറിയിച്ചു.