പോലീസ് പരിശോധന തുടരുന്നു: കഞ്ചാവ് വില്പനക്കാരും ഉപയോഗിക്കുന്നവരും പിടിയില്‍
1538270
Monday, March 31, 2025 5:08 AM IST
കോഴിക്കോട്: കോഴിക്കോട് സിറ്റിയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ മയക്കു മരുന്ന് വില്പനക്കാരും ഉപയോഗിക്കുന്നവരും പിടിയിലായി. കോഴിക്കോട് സിറ്റിയിലെ പന്തീരാങ്കാവ്, ഫറോക്ക് പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നായി വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം രണ്ടു പേരാണ് പോലീസിന്റെ പിടിയിലായത്.
കഞ്ചാവ് ഉപയോഗിച്ചതിന് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് പരിധിയിലെ പെരുമണ്ണ പാറക്കണ്ടം തെക്കേപ്പാടം റോഡില്‍ എലശേരി ഫ്ലാറ്റിന് സമീപത്തുനിന്ന് വെസ്റ്റ് ബംഗാള്‍ സ്വദേശി പെരുമണ്ണ ഫ്ളാറ്റില്‍ താമസിക്കുന്ന റഹീം ഷേക്ക് (33),
ഫറോക്ക് പോലീസ് സ്റ്റേഷന് പരിധിയിലെ രാമനാട്ടുകര ബീവറേജിന് സമീപത്തുവച്ച് മാറാട് അരക്കിണര്‍ സ്വദേശി ചൊവ്വാര്ത്തൊടി മമ്പറമ്പത്ത് വിജേഷ് (39) എന്നിവരെയാണ് കഞ്ചാവുമായി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.