കർഷകർക്കെതിരെ നടക്കുന്ന ഗൂഢനീക്കങ്ങൾ അവസാനിപ്പിക്കണം: ഡിഎഫ്സി
1538267
Monday, March 31, 2025 5:08 AM IST
കൂരാച്ചുണ്ട്: മലയോര മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗ ശല്യവും ചില സർക്കാർ വകുപ്പുകൾ കർഷകർക്കെതിരേ നടത്തുന്ന ഗൂഢനീക്കവും അവസാനിപ്പിക്കണമെന്ന് കൂരാച്ചുണ്ടിൽ ചേർന്ന ഡിഎഫ്സി ഫൊറോന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ലഹരിക്കെതിരേ ശക്തമായ പോരാട്ടവുമായി ഡിഎഫ്സി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
ഫൊറോന ഡയറക്ടർ ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് കുബ്ലാനി അധ്യക്ഷത വഹിച്ചു. ജോണി കാഞ്ഞിരത്താംകുന്നേൽ, ഏബ്രഹാം മണലോടി, ജെയ്സൺ എമ്പ്രയിൽ, അനു കടുകൻമാക്കൽ, ദീപിക സർക്കുലേഷൻ ഏരിയ മാനേജർ ജോഷി ജോർജ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ജോണി കാഞ്ഞിരത്താംകുന്നേൽ കൂരാച്ചുണ്ട് (പ്രസിഡന്റ്), ജോസ് വട്ടുകുളം കല്ലാനോട് (വൈസ് പ്രസിഡന്റ്) ഷാജു കണക്കഞ്ചേരി കുളത്തുവയൽ (സെക്രട്ടറി), ജോസ് ഞാറുകുന്നേൽ നരിനട (ജോ - സെക്രട്ടറി) ജസ്റ്റിൻ പള്ളിപ്പറമ്പിൽ കക്കയം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.