പ്രാദേശിക പഠനോത്സവം നടത്തി
1538287
Monday, March 31, 2025 5:32 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ അങ്ങാടിയിൽ സംഘടിപ്പിച്ച പ്രാദേശിക പഠനോത്സവം ജനങ്ങൾക്ക് പുത്തൻ അനുഭവമായി. തിരുവമ്പാടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവാർന്ന നിരവധി പരിപാടികൾ പഠനോത്സവത്തിന്റെ ഭാഗമായി. സ്കൂൾ മാനേജർ ഫാ. അഗസ്റ്റ്യൻ പാട്ടാണിയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെന്പർമാരായ കെ.എം. ബേബി, മഞ്ജു ഷിബിൻ, എം. ജെ. ആഗ്സതി, ഹെഡ്മാസ്റ്റർ റോയി ജോസ്, അബ്ദുൾ അസീസ്, പിടിഎ പ്രസിഡന്റ് ഡി. സുജിത്ത്, എംപിടിഎ പ്രസിഡന്റ് ജ്യോത്സന, സ്കൂൾ ലീഡർ ദിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ മികവുകളുടെ അവതരണവും പ്രദർശനവും നടന്നു.