കക്കയം ടൂറിസം കേന്ദ്രത്തിലെ നിരക്ക് വര്‍ധന: പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത്
1538639
Tuesday, April 1, 2025 7:13 AM IST
കൂരാച്ചുണ്ട്: വനം വകുപ്പിന്റെ കക്കയം ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപയില്‍ നിന്നും 60 രൂപയാക്കി വര്‍ധിപ്പിച്ചുകൊണ്ടുള്ള ജില്ലാ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജന്‍സിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി വിവിധ കര്‍ഷക സംഘടനകള്‍.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ വര്‍ഷം തോറും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന വനം വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് തീരുമാനം.
ജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് കോണ്‍ഗ്രസ്
കക്കയം ഉരക്കുഴി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവേശന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു.
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. മണ്ഡലം പ്രസിഡന്റ്് നിസാം കക്കയം അധ്യക്ഷത വഹിച്ചു. വിഷ്ണു തണ്ടോറ, ജെറിന് മറ്റത്തില്‍, രാഹുല്‍ രാഘവന്, അജ്മല്‍ ചാലിടം, അഭിനവ് ബാവോസ്, ജസ്റ്റിന് കാരക്കട, നിപിന് ഐക്കുളമ്പില്‍, നിഖില്‍ വെളിയത്ത്, ജ്യോതിഷ് രാരപ്പന്‍കണ്ടി, അക്ഷത മരുതോട്ട് കുനിയില്‍, ദീപു കിഴക്കേനകത്ത്, ശ്വേത ജിന്‍സ്, അനീഷ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
ശ്രദ്ധയില്‍പ്പെടുത്തും: മാനസ കക്കയം
വിനോദ സഞ്ചാരികള്‍ക്കായി യാതൊരു അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെകക്കയം ഇക്കോ ടൂറിസം സെന്ററില്‍ പ്രവേശനഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് മാനസ കക്കയം ആവശ്യപ്പെട്ടു. കക്കയം അങ്ങാടി മുതല്‍ ഡാം സൈറ്റു വരെയുള്ള 14 കിലോമീറ്റര്‍ പൊതു നിരത്തിലുടെയുള്ള സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് നിയമപരമായി നേരിടുകയും മുഖ്യമന്ത്രിയുടെയും എംഎല്‍എയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുമെന്ന് മാനസയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു. ജോണ്സണ് കക്കയം അധ്യക്ഷത വഹിച്ചു. തോമസ് വെളിയംകുളം, തോമസ് പോക്കാട്ട്, സുനില്‍ പാറപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
നിരക്ക് വര്‍ധന അനുവദിക്കില്ല: വി ഫാം
കക്കയം ഉരക്കുഴി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി അംഗീകരിക്കില്ലെന്ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കര്‍ഷക സംഘടനയായ വിഫാം ഫാര്‍മേഴ്സ് ഫൗണ്ടേഷന് ചെയര്മാന് ജോയി കണ്ണഞ്ചിറ അറിയിച്ചു.
ഉരക്കുഴി ടൂറിസം കേന്ദ്രം സന്ദര്‍ശിക്കുന്നവരില്‍ നിന്നും പ്രവേശന പാസായി 60 രൂപ ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും
ഇത് വനം വകുപ്പിന് തട്ടിപ്പിനുള്ള ഒരുപാധിയാണെന്നും കിഫ നേതാവ് അലക്സ് ഒഴുകയില്‍ പറഞ്ഞു.