തൊഴിലധിഷ്ഠിത പീഡനം അവസാനിപ്പിക്കണം: സിറിയക് ചാഴിക്കാടൻ
1538286
Monday, March 31, 2025 5:31 AM IST
കൂടരഞ്ഞി: ബാങ്കിംഗ്, ഐടി ഉൾപ്പെടെ തൊഴിൽ മേഖലകളിൽ നടന്ന് കൊണ്ടിരിക്കുന്ന തൊഴിലധിഷ്ഠിത പീഡനം അവസാനിപ്പിക്കണമെന്ന് യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് കക്കാടംപൊയിൽ പുറായിൽ റിസോട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വ്യാപകമായി ബാങ്കിംഗ്, ഐടി ഉൾപ്പെടെ തൊഴിൽ മേഖലകളിൽ ജോലി ചെയ്ത് വരുന്ന യുവജനത കടുത്ത മാനസിക സംഘർഷത്തിലാണെന്നും ഇതിന് ഒരു പരിഹാരമുണ്ടാക്കാൻ തൊഴിൽ വകുപ്പിനും സർക്കാരുകൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ സദസിൽ ഷെഫീക്ക് അലിയും യുവ സംരഭകത്വം എന്ന വിഷയത്തിൽ എഡ്വവിൻ തോമസും നേതൃത്വ പരിശീലനത്തിൽ ബർണാർഡ് കീരമ്പനാൽ എന്നിവർ ക്ലാസുകൾ നയിച്ചു.
ഷൈജു കോയിനിലം അധ്യക്ഷത വഹിച്ചു. ടി.എം. ജോസഫ്, കെ.എം. പോൾസൺ, വിനോദ് കിഴക്കയിൽ, ജോസഫ് ജോൺ, റോയി മുരിക്കോലിൽ, നിധിൻ പുലക്കുടി, റോജൻ പെരുമന, സോളമൻ സെബാസ്റ്റ്യൻ, പ്രിൻസ് പുത്തൻകണ്ടം എന്നിവർ പ്രസംഗിച്ചു.