വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
1538284
Monday, March 31, 2025 5:31 AM IST
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച വാർഷികാഘോഷവും കുടുംബ സംഗമവും എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. സിജോ പന്തപള്ളിൽ, മേഖലാ കോഡിനേറ്റർ ലിസി റെജി, മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയെയും വാർഡ് മെമ്പർമാരെയും സോഷ്യൽ വർക്കിൽ പിഎച്ച്ഡി നേടിയ ഡോ. ഷൈജു ഏലിയാസ്, യുഡിഒ ലിജി സുരേന്ദ്രൻ, ജോസ് കുറൂർ, എൽസി ബേബി കച്ചിറയിൽ എന്നിവരെയും ആദരിച്ചു.
കോടഞ്ചേരി പഞ്ചായത്തിലെ മികച്ച ജനകീയ സംഘടനയായി തെരഞ്ഞെടുത്ത ശ്രേയസ് ബത്തേരിയുടെ അവാർഡ് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ബിഷപ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി.
വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കുക്കറി ഷോ മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.