350 കിലോ പഴകിയ ഇറച്ചി പിടികൂടി
1538266
Monday, March 31, 2025 5:08 AM IST
കോഴിക്കോട്: വെള്ളിപറന്പിൽ നിർത്തിയിട്ട ലോറിയിൽ നിന്ന് 350 കിലോ പഴകിയ ഇറച്ചി പിടികൂടി. ഇന്നലെ ഉച്ചയോടെ ലോറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കേടായ ഇറച്ചി പിടികൂടിയത്.
അരീകോട് നിന്ന് കോഴിക്കോട് പൂനൂർ ഭാഗത്തെ കടകളിൽ വിതരണം ചെയ്യാൻ കൊണ്ടു വന്ന ഇറച്ചിയാണിത്. ഇറച്ചി കൊണ്ടു വന്ന ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു. പഴകിയ മാംസം നശിപ്പിച്ചു.