ലഹരി വിറ്റ് സഹോദരന്റെ പേരിൽ വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി
1537855
Sunday, March 30, 2025 5:20 AM IST
കോഴിക്കോട്:ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ വീണ്ടും പോലീസ് ശക്തമായ നടപടികൾ തുടരുന്നു. കുണ്ടായിത്തോട് തോണിച്ചിറ സ്വദേശിയായ ലക്ഷ്മി ആലയത്തിൽ അജിത് (22 )ന്റെ സഹോദരന്റെ പേരിലുള്ള വാഹനമാണ് ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നടത്തിയ പരിശോധനയില്‍ 89 ഗ്രാം എംഡിഎംഎ യുമായി അജിത് പിടിയിലാവുകയായിരുന്നു. ഈ സംഭവത്തിലാണ് പ്രതിയുടെ സഹോദരന്റെ പേരിലുള്ള മോട്ടോർ സൈക്കിൾ കസബ പോലീസ് കണ്ടു കെട്ടിയത്.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയായ അജിത്ത് എംഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഗോവയിലും, ബാംഗ്ലൂരിവിലും പോയി നിശാപാർട്ടികളിൽ പങ്കെടുത്ത് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു.