ഹോട്ട്സ്പോട്ടുകളിലും ലഹരിക്കേസ് പ്രതികളുടെയും വീടുകളിൽ റെയ്ഡ്
1537854
Sunday, March 30, 2025 5:20 AM IST
മുക്കം: ലഹരി മാഫിയക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മുക്കം പോലീസും കുന്നമംഗലം എക്സൈസ് വകുപ്പും സംയുക്ത റെയ്ഡ് നടത്തി. കേരള എക്സൈസിന്റെ ക്ലീൻ സ്റ്റേറ്റ്, കേരളാ പോലീസിന്റെ ഡി ഹണ്ട് എന്നീ പദ്ധതികളുടെ ഭാഗമായിരുന്നു റെയ്ഡ്. മുക്കം നഗരസഭയിലെ ഹോട്ട്സ്പോട്ടായ വെന്റ് പൈപ്പ് പാലം പരിസരം, കാരശേരി പഞ്ചായത്തിലെ നേരത്തെ ലഹരി കേസുകളിൽ കുടുങ്ങിയ ആളുകളുടെയും വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്താനായില്ല.
കേസിൽ കുടുങ്ങിയ പ്രതികളുടെ കാരശേരി പഞ്ചായത്തിലെ വലിയ പറമ്പ്, കറുത്ത പറമ്പ്, മാടകശേരി എന്നിവടങ്ങളിലെ വീടുകളിലായിരുന്നു റെയ്ഡ്. 3 വീടുകളിൽ നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല.
നേരത്തെ കേസിൽ കുടുങ്ങിയ ആളുകൾ എപ്പോഴും ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തുന്നതായും ഉപയോഗിക്കുന്നതായും പോലീസിനും എക്സൈസിനും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർ നിരീക്ഷണത്തിലാണെന്നും മുക്കം എസ്ഐ എസ്. ശ്രീജിത്ത് പറഞ്ഞു. പുലർച്ചെ ആറിന് ആരംഭിച്ച റെയ്ഡ് ഒന്പതോടെയാണ് അവസാനിച്ചത്.