പന്നിഫാമിലെ അതിക്രമം: വി ഫാം നേതാക്കള്‍ സന്ദര്‍ശനം നടത്തി
1538638
Tuesday, April 1, 2025 7:13 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് ആറാം വാര്‍ഡിലെ മുതുകാട് സീതപ്പാറയില്‍ പുത്തന്‍ പുരക്കല്‍ ടോമിയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ അതിക്രമിച്ചു കയറി ഗര്‍ഭിണികളായ പന്നികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ക്രൂരമാണെന്ന് കര്‍ഷക സംഘടനയായ വി. ഫാം ഫൗണ്ടേഷന് സംസ്ഥാന ചെയര്മാന് ജോയി കണ്ണഞ്ചിറ പറഞ്ഞു.
ജില്ലാ ഭാരവാഹികളോടൊപ്പം ഫാം സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യവും മറ്റും കാരണം കര്‍ഷകര്‍ ജീവിക്കാന്‍ പാടുപെടുകയാണ്. ഈ അവസരത്തില്‍ കര്‍ഷകരുടെ ജീവനോപാധികളിലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല. കര്‍ഷകനു ഉചിതമായ നഷ്ടപരിഹാരം നല്‍കണം.
വി.ടി തോമസ് അധ്യക്ഷത വഹിച്ചു.
അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍, ബാബു പുതുപ്പറമ്പില്‍, രാജു പൈകയില്‍, സെമിലി സുനില്‍, സണ്ണി കൊമ്മറ്റത്തില്‍, തോമസ് പോക്കാട്ട്, ബാബു ഒളവന, ജോര്‍ജ് കൊമ്മറ്റത്തില്‍, ജോജോ ആമക്കോട്ട്, ബെന്നി കുറുമുട്ടം, തോമസ് കൊമ്മറ്റത്തില്‍, ജോബി കൊടക്കനാല്‍ എന്നിവര്‍ പങ്കെടുത്തു.