ഉംറയ്ക്ക് പോയ വാഹനം അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു
1538135
Sunday, March 30, 2025 11:58 PM IST
കൊയിലാണ്ടി: ഒമാനിൽ നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം സൗദിയുടെ അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു. കാപ്പാട് മാക്കാംകുളങ്ങര ശരീഫ് ഫാസിൽ താമസിക്കും ശിഹാബിന്റെയും സഹലയുടെയും മകൾ ഫാത്തിമ ആലിയ (7) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ശിഹാബിനും ഭാര്യ സഹലക്കും പരിക്കുണ്ട്. ഇളയമകൾ മറിയം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.