ലഹരി വ്യാപനത്തിനെതിരേ പെരുന്നാൾ ദിനത്തിൽ മനുഷ്യചങ്ങല
1537858
Sunday, March 30, 2025 5:26 AM IST
മുക്കം: നാട്ടിലാകെ ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ കൈകോർക്കാം ലഹരിക്കെതിരെ എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ മനുഷ്യചങ്ങല തീർക്കുന്നു.
ചുള്ളിക്കാപറമ്പ് - ചെറുവാടി - കവിലട - പന്നിക്കോട് - തേനേങ്ങപറമ്പ് ചുള്ളിക്കാപറമ്പ് പ്രദേശങ്ങളിൽമനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ഒമ്പതിന് ബഹുജനങ്ങൾ വലയം ചെയ്യുന്ന രീതിയിലുള്ള മനുഷ്യ ചങ്ങലയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും നടക്കും . സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങൾ ചരിത്ര പോരാട്ടത്തിൽ പങ്കാളികളാവും.
ലഹരിക്കെതിരെയുള്ള ബോധവത്കരണവും ലഹരി വിൽപനക്കെതിരെയുള്ള ജാഗ്രതയും പ്രതിരോധവും ഉദ്ദേശിച്ചുകൊണ്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രൂപത്തിൽ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
മുഴുവൻ ജനങ്ങളുടെയും സംയുക്ത പങ്കാളിത്വത്തോടെ വിവിധ പ്രദേശങ്ങളിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കമ്മിറ്റികൾ രൂപികരിച്ചിരിച്ച് പ്രവർത്തനങ്ങൾ നടത്തും.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ.വി. അബ്ദുസ്സലാം ,ശരീഫ് അക്കരപറമ്പ്, ബാബു പൊലുകുന്നത്ത് ,നസീർ ചെറുവാടി, ഫസൽ ബാബു പന്നിക്കോട് , കെ.സി.അൻവർ എന്നിവർ സംബന്ധിച്ചു.