കളിയും പഠനവുമായി അവധിക്കാലം ആഘോഷമാക്കാം
1538634
Tuesday, April 1, 2025 7:13 AM IST
നീന്തല്‍ കുട്ടികളുടെ ആരോഗ്യവും ആത്മവിശ്വാസവും വളര്‍ത്തുന്നതാണ്. നീന്തല്‍ അറിയാത്തതു പലപ്പോഴും മുങ്ങിമരണത്തിലേക്കും നയിക്കുന്നുണ്ട്.
ഇതിനു പരിഹാരമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവധിക്കാലത്തു നീന്തല്പരിശീലനമൊരുക്കുകയാണ് തിരുവമ്പാടിയിലെ ക്യൂ8 ഹില്‍സ്. ക്ളോറിന്‍ ചേര്‍ക്കാത്തതും കെമിക്കല്‍ കലര്ത്തത്തതുമായ സ്വിമ്മിംഗ് പൂളിലാണ് പരിശീലനം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ പത്തുവരെയും ഞായറാഴ്ച വൈകുന്നേരം മൂന്നുമുതല്‍ നാലുവരെയുമാണ് പരിശീലനം.ഏപ്രില്‍ ഒന്നിന് ആദ്യബാച്ച് ആരംഭിക്കും. ഒരുമാസമാണ് പരിശീലനം. നാലുവയസുമുതലുള്ളവര്ക്ക് പങ്കെടുക്കാം. രണ്ടായിരം രുപയാണ് ഫീസ്. കോച്ചിന്റെ ഫോണ്‍: 7644008008.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രണ്ട് മാസം ദൈര്‍ഘ്യമുള്ള നാലുതരം അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/പ്ലസ് ടു പരീക്ഷ എഴുതി നില്‍ക്കുന്നവര്‍ക്കും അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. മലയാളം കമ്പ്യൂട്ടിംഗ് (എംഎസ് ഓഫീസ്), പൈതോണ് പ്രോഗ്രാമിങ്, ഫ്രഞ്ച് എ ഐ, ഇന്റേണ്‍ഷിപ്പ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005090.
കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ മൂന്നിന് 4 മണിക്ക് മാനാഞ്ചിറ സ്ക്വയറില്‍ തോട്ടത്തില്‍ രവിന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 5 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലാണ് സമ്മര്‍ ക്യാമ്പ്.
മേയ് 23 ന് അവസാനിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഫുട്ബോള്‍ - ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് ഗ്രൗണ്ട്, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി, ഇ.കെ നായനാര്‍ സ്റ്റേഡിയം നല്ലൂര് ഫറോക്ക്, മുക്കം മുനിസിപ്പില്‍ സ്റ്റേഡിയം മണാശ്ശേരി, മാവൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചെറുപ്പ, സി.കെ.ജി മെമ്മോറിയല്‍ കോളജ് സ്റ്റേഡിയം പേരാമ്പ്ര, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പറമ്പില്‍ബസാര്‍, ഇ.എം. എസ് സ്റ്റേഡിയം ചെറുവണ്ണൂര്‍ കണ്ണാട്ടിക്കുളം, കക്കോടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കൂടത്തുംപൊയില്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കോട്ടക്കടവ്.
ബാസ്ക്കറ്റ്ബോള്‍:മാനാഞ്ചിറ സ്ക്വയര്‍.ഷട്ടില്‍: ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്. ജിംനാസ്റ്റിക്:ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്, ചെസ്സ് : ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി, മണാശ്ശേരി ഗവ. യു.പി സ്ക്കൂള് മുക്കം, നരിക്കുനി, യങ്ങ്മെന്‍സ് ലൈബ്രറി ഫറോക്ക്. വോളിബോള്‍: നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി നടുവണ്ണൂര്‍, നിടുമണ്ണൂര്‍ വോളിബോള്‍ അക്കാദമി കായക്കൊടി, ഇ.കെ.നായനാര്‍ മിനിസ്റ്റേഡിയം നല്ലൂര്. ബോക്സിംഗ് :ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്.
തയ്കോണ്ടോ :ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, യങ്ങ്മെന്‍സ് ലൈബ്രറി ഫറോക്ക്. ടേബിള്‍ ടെന്നിസ് : ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്. സ്കേറ്റിംഗ് : ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്. സ്വിമ്മിംഗ് : സ്പോര്‍ട്സ് കൗണ്‍സില്‍ സ്വിംമ്മിംഗ് പൂള് ഈസ്റ്റ് നടക്കാവ്. വിവിധ ക്യാമ്പുകളില്‍ പരിമിതമായ കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ . കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2722593, 8078182593.