ഹോസ്റ്റലില്‍നിന്നു ചാടിയ സൈനീക സ്കൂള്‍ വിദ്യാര്‍ഥിയെ പൂനെയില്‍ കണ്ടെത്തി
1538647
Tuesday, April 1, 2025 7:13 AM IST
കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂള്‍ ഹോസ്റ്റലില്‍നിന്ന് സാഹസികമായി ചാടിപ്പോയ ബീഹാര്‍ സ്വദേശിയായ 13 കാരനെ പൂനെയില്‍നിന്നു പോലീസ് കണ്ടെത്തി. മാര്‍ച്ച് 24ന് പുലര്‍ച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് രക്ഷപെട്ടത്.
മൊബൈല്‍ ഫോണ്‍ കൈയിലില്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നു. കുട്ടി ട്രെയിനില്‍ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.